കൊച്ചി (www.evisionnews.in): മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ല, ലീഗിനെ വര്‍ഗീയ പാര്‍ട്ടി എന്ന് പറഞ്ഞത് പിണറായിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഇപ്പോള്‍ മാറ്റി പറയുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സിപിഎമ്മിന് ലീഗിനോട് പ്രേമം നടിക്കുകയാണ്. ഇതില്‍ ഏതാണ് നയമെന്ന് സി.പി.എം വ്യക്തമാക്കണം. പിണറായി വിജയനു എത്തിപ്പിടിക്കാനാവാത്ത മാങ്ങ പുളിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ശശി തരൂരിന്റെ കപ്പാസിറ്റി പാര്‍ട്ടി മനസിലാക്കുന്നു. ശശി തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. എല്ലാ പ്രവര്‍ത്തനത്തിനും സ്വാതന്ത്യമുണ്ട്. ചട്ടക്കൂടിന് വിധേയമായി പ്രവര്‍ത്തിക്കണം. ഡി.സി.സിയെ അറിയിക്കാതെ പോയി. ശശി തരൂരിനെ ആര്‍ക്കും ഒറ്റപ്പെടുത്താന്‍ പറ്റില്ല. തരൂര്‍ പാര്‍ട്ടിയുടെ അസറ്റാണെന്നും കെ സുധാകരന്‍ പറഞ്ഞു.
Post a Comment
0 Comments