Type Here to Get Search Results !

Bottom Ad

പുണ്ടൂരില്‍ മയ്യത്ത് കൊണ്ടുപോകാന്‍ നാട്ടുകാര്‍ താല്‍ക്കാലിക കവുങ്ങിന്‍ പാലം നിര്‍മ്മിച്ചു


കാസർകോട് (www.evisionnews.in): പൂണ്ടൂരില്‍ കവുങ്ങിന്‍ പാലം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. കാറഡുക്ക പഞ്ചായത്ത് 15-ാം വാര്‍ഡ് പുണ്ടൂര്‍ ശാസ്താംകോട്ട കല്ലൂങ്കോളിലെ താല്‍കാലിക കവുങ്ങിന്‍ പാലമാണ് തകര്‍ന്നത്. പാലത്തില്‍ നിന്ന് വീണ് കുമ്പളയിലെ ഖദീജ(50), മിസ്‌രിയ(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലത്തിന്റെ അക്കരയിലുള്ള അബ്ദുല്ല എന്നയാള്‍ ഇന്നലെ രാവിലെ മരിച്ചിരുന്നു. മരണവീട്ടിലേക്ക് ആളുകള്‍ പോകുന്നതിനിടെയാണ് കാലപ്പഴക്കം ചെന്ന പാലം തകര്‍ന്ന് വീണത്. മരണവീട്ടിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.അക്കരെ എത്താന്‍ ഏക ആശ്രയമായിരുന്ന കവുങ്ങിന്‍ പാലം തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലായി. അതിനിടെ മയ്യത്ത് ഖബര്‍സ്ഥാനിലെത്തിക്കാനായി നാട്ടുകാരുടെ ശ്രമഫലമായി താല്‍ക്കാലിക പാലം ഒരുക്കി. നേരത്തേ ശാസ്താംകോട്ട കല്ലൂങ്കോല്‍ അണക്കെട്ടിന് സമീപത്തായി കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നു.

എന്നാല്‍ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കാരണം കാലവര്‍ഷത്തില്‍ ഈ പാലം നാല് വര്‍ഷം മുമ്പ് തകര്‍ന്നു. പുതിയ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കവുങ്ങ് കൊണ്ട് താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയായിരുന്നു. എല്ലാ വര്‍ഷവും വേനല്‍കാലത്ത് താല്‍കാലിക പാലം ഒരുക്കി നല്‍കുന്നതല്ലാതെ ശാശ്വത നടപടിയൊന്നും ഉണ്ടാകുന്നില്ല. ഇത്തവണ പുതുക്കി പണിയാനുള്ള ഒരുക്കത്തിനിടെയാണ് നിലവിലെ പാലം തകര്‍ന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad