ജിദ്ദ: 2027ലെ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി. ടൂര്‍ണമെന്റ് നടത്തുന്നതിനായി ഇന്ത്യയും സൗദിയുമായിരുന്നു അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തില്‍നിന്നും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പിന്മാറ്റം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) സ്ഥിരീകരിച്ചതോടെയാണ് സൗദിയുടെ കളത്തില്‍ പന്തായത്.
മൂന്നു തവണ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും സൗദിയില്‍ ഇതുവരെ ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നടന്നിട്ടില്ല. ഇന്ത്യ ആവശ്യത്തില്‍നിന്ന് സ്വയം പിന്മാറിയതിനാല്‍ പട്ടികയില്‍ ശേഷിക്കുന്ന സൗദിക്ക് ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്താനുള്ള അന്തിമാനുമതി ഫെബ്രുവരി ഒന്നിന് ബഹ്റൈനില്‍ നടക്കുന്ന എ.എഫ്.സി റീജനല്‍ യോഗത്തില്‍ നല്‍കിയേക്കും.
അവസാന നിമിഷം വരെ അപേക്ഷയുമായി മുന്നോട്ടു പോയിരുന്ന ഇന്ത്യ ഇപ്പോള്‍ ആവശ്യത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണം വ്യക്തമല്ല. 2023ലെ ഏഷ്യന്‍ കപ്പ് നടത്തിപ്പ് ചൈനക്കായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് ചൈന പിന്മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ വെച്ചായിരിക്കും അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പ് നടക്കുക. എന്നാല്‍ അടുത്ത വര്‍ഷം നടക്കേണ്ട ടൂര്‍ണമെന്റ് 2024 ജനുവരിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 1956 മുതല്‍ ആരംഭിച്ച ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നേരത്തെ രണ്ടു തവണയായി ഖത്തറില്‍ നടന്നിരുന്നു.
Post a Comment
0 Comments