Type Here to Get Search Results !

Bottom Ad

ലോകകപ്പ്: പ്രധാന സ്റ്റേഡിയത്തില്‍ സേവനം അനുഷ്ടിക്കാന്‍ അവസരം ലഭിച്ച ചെമ്മനാട്ടെ യുവാവ്


കാസര്‍കോട് (www.evisionnews.in): ഖത്തര്‍ ലോകകപ്പിന്റെ വിവിധ വേദികളില്‍ സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം വളണ്ടിയര്‍മാരില്‍ ആയിരത്തോളം മലയാളികളുണ്ടായിരുന്നു. കാസര്‍കോട്ടുകാരായ ഏതാനും പേര്‍ക്കും ഇത്തരത്തില്‍ വളണ്ടിയറാവാന്‍ അവസരം ലഭിച്ചിരുന്നു. അക്കൂട്ടത്തില്‍ ലോകകപ്പിന്റെ പ്രധാന വേദികളായ ലുസൈലിലും അല്‍ബൈത്തിലും സ്റ്റേഡിയം കണ്‍സഷന്‍സ് ആന്റ് ഫിനാന്‍സ് സൂപ്പര്‍വൈസറായി സേവനം അനുഷ്ടിക്കാന്‍ അവസരം ലഭിച്ച ചെമ്മനാട് കുന്നരിയത്തെ എം.എ. ഹാത്തിയ എന്ന യുവാവ് തനിക്ക് ലഭിച്ച ഭാഗ്യത്തിന്റെ ആനന്ദ നിര്‍വൃതിയിലാണ്. സാക്ഷാല്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപെയും നിറഞ്ഞാടിയ, പോരാട്ട വീര്യത്തിന്റെ സര്‍വ്വ സൗന്ദര്യവും കണ്ട അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലും സെമി ഫൈനലുകളും അടക്കം 19 മത്സരങ്ങള്‍ സ്റ്റേഡിയത്തിന്റെ മുന്‍നിരയിലിരുന്ന് കാണാനും സേവനം ചെയ്യാനും ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഹാത്തിയ കാണുന്നത്. ചെമ്മനാട് മാഫ് ജാക്കേര്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തകനായ ഹാത്തിയ കുന്നരിയത്തെ പരേതനായ പോസ്റ്റ് അബ്ദുല്‍ ഖാദറിന്റെ മകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad