Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങള്‍ക്കു പിന്നാലെ രാജിക്കൊരുങ്ങി കെ. സുധാകരന്‍


കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധതയറിച്ച് കെ. സുധാകരന്‍ എംപി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ചികിത്സയുമായി തനിക്ക് മുന്നോട്ടുപോവണം. എന്നാaല്‍, ഈ രണ്ട് കാര്യങ്ങളും ഒരുപോലെ കൊണ്ടുപോവാന്‍ പറ്റുന്നില്ലെന്ന് കത്തില്‍ പറയുന്നു. 

കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോവുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും സഹകരണവും തനിക്ക് വേണ്ടത്ര കിട്ടുന്നില്ല. ഇപ്പോഴത്തെ നിസ്സഹകരണം കാരണം കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്നില്ലെന്നും കെ സുധാകരന്‍ കത്തില്‍ പറയുന്നു.

താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെടുന്നു. രണ്ടുദിവസം മുമ്പ് അയച്ച കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, കെ. സുധാകരനോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ ഈ കത്ത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന്റെ പേരില്‍ സുധാകരന്‍ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സുധാകരനെതിരേ പരസ്യമായി രംഗത്തെത്തി. ഘടകകക്ഷികളും സുധാകരന്റെ നിലപാടുകള്‍ തള്ളിപ്പറയുകയും കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സുധാകരനെതിരേ ഹൈക്കമാന്റിനും പരാതി പോയി. തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്നാണ് സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയെ അറിയിച്ചത്. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം അംഗീകരിക്കാന്‍ നേതാക്കളില്‍ ഒരുവിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. മുസ്ലിം ലീഗ് നേതാക്കള്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad