Type Here to Get Search Results !

Bottom Ad

എട്ടാം ക്ലാസു വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി സ്‌കോളര്‍ഷിപ്പില്ല


ന്യൂഡല്‍ഹി: എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. ഒന്നു മുതല്‍ എട്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ഇനി മുതല്‍ 9, 10 ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പഴയ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.

എട്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസമായതിനാലാണ് നടപടി. കഴിഞ്ഞവര്‍ഷം 16558 മദ്രസകളിലെ നാലു മുതല്‍ അഞ്ചു ലക്ഷം വരെയുള്ള കുട്ടികളാണ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നത്. ഈ വര്‍ഷവും നിരവധി കുട്ടികള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad