Type Here to Get Search Results !

Bottom Ad

'കേസെടുക്കാന്‍ വൈകിയെങ്കില്‍ പൊലീസിനെതിരെയും നടപടി' തലശ്ശേരി സംഭവത്തില്‍ സ്പീക്കര്‍; മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി


കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസുള്ള ബാലനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരേ പ്രതികരണവുമായി സ്പീക്കര്‍. കേസെടുക്കാന്‍ വൈകിയെങ്കില്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചു.

സംഭവത്തില്‍ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെതിരേ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷിഹ്‌സാദിന്റെ ചവിട്ടേറ്റ ബാലന് നടുവിന് സാരമായി പരുക്കേറ്റിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരനെ യുവാവ് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.

സംഭവമുണ്ടായ ഉടന്‍ കണ്ടുനിന്നവരില്‍ ചിലര്‍ ഇയാളെ തടഞ്ഞിരുന്നു. എന്നാല്‍ ഇവരോട് തര്‍ക്കിച്ച ശേഷം സ്ഥലംവിടുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ വിളിച്ചു വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടിയ്ക്ക് പൊലീസ് തയാറായത്. യുവാവിന്റെ പ്രവര്‍ത്തി ഞെട്ടലുണ്ടാക്കിയെന്നും മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad