മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. മുംബൈയിലെ ഔറംഗാബാദിലാണ് സംഭവം. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് രക്ഷപ്പെടാനാണ് പതിനേഴുകാരി ഓട്ടോയില്‍ നിന്ന് പുറത്തേക്കു ചാടിയത്.
ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ഡ്രൈവര്‍ ആദ്യം സാധാരണയായി സംസാരിക്കുകയും പിന്നീട് അശ്ലീലച്ചുവയോടെ സംസാരിക്കുകയുമാണ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഭയന്ന പെണ്‍കുട്ടി രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു.
തല റോഡിലിടിച്ചാണ് പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. തൊട്ടുപിന്നാലെ വന്ന കാര്‍ പെണ്‍കുട്ടിയുടെ ദേഹത്തു തട്ടാതെ തലനാരിഴക്ക് മാറിപ്പോയതിനാല്‍ വലിയ അപകടം ഒഴിവായി. ഉടന്‍ തന്നെ ആള്‍ക്കാര്‍ പെണ്‍കുട്ടിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവ ശേഷം നിര്‍ത്താതെ പോയ ഓട്ടോ നാല്‍പ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം കണ്ടെത്തുകയായിരുന്നു. മുംബൈ സ്വദേശിയായ ഹമീദാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
Post a Comment
0 Comments