Type Here to Get Search Results !

Bottom Ad

വേണം അടിപ്പാത; എരിയാലില്‍ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളും


കാസര്‍കോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആറുവരിപ്പാത വരുമ്പോള്‍ എരിയാലിനെ രണ്ടായി പിളര്‍ത്തി മതിലുകള്‍ കെട്ടുമ്പോള്‍ തങ്ങള്‍ക്ക് സ്‌കൂളിലെത്താനും തിരിച്ച് വീട്ടിലേക്കുമുള്ള വഴിയടയുമെന്ന ആശങ്കയില്‍ വിദ്യാര്‍ഥികളും സമര രംഗത്തേക്കിറങ്ങി. ആക്ഷന്‍ കമ്മിറ്റിയുടെ രണ്ടാം ഘട്ട സമര പരിപാടിയുടെ ഭാഗമായി നടത്തിയ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്

എരിയാല്‍ കാവുഗോളി എല്‍പി സ്‌കൂള്‍, എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്‌റസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചത്. 14ന് വൈകുന്നേരം നാലിന് ആരംഭിച്ച രാപ്പകല്‍ സമരം ഇന്ന് രാവിലെ 11ന് സമാപിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാന്‍ കെബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. എരിയാല്‍ കാവുഗോളി എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനസുയ എരിയാല്‍ ജമഅത്ത് ഇമ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന, എ.എ ജലീല്‍, അഷ്റഫ് അലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ലാഹ്, എകെ ഷാഫി, ഇംതിയാസ് എരിയാല്‍, കെബി അബൂബക്കര്‍, ഹൈദര്‍ കുളങ്കര, എഎസ് ഹബീബ്, ജാബിര്‍ കുളങ്കര സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad