മൊഗ്രാല്‍: സ്‌നേഹവും സാന്ത്വനവും നല്‍കി അറ്റുപോകുന്ന കണ്ണികളെ ചേര്‍ത്ത് പിടിക്കുന്ന പുണ്യകര്‍മ്മങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് സയ്യിദ് ഹാദി തങ്ങള്‍. അമൃത് മഹോത്സവത്തിന്റെ ഭാഗമായി 1947ന് മുമ്പോ പിമ്പോ ജനിച്ചു സ്വാതന്ത്ര്യത്തിന്റെ പുലര്‍കാലം കണ്ട് 70 വയസ് പിന്നിട്ട 75 മുതിര്‍ന്ന പൗരന്മാരെ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് 'ആസാദ് കാ അഭിമാന്‍ പത്ര' നല്‍കി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താജുദ്ദീന്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സെഡ്.എ മൊഗ്രാല്‍ മുതിര്‍ന്ന പൗരന്മാരെ പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ള ഉപഹാരം നല്‍കി. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി സത്താര്‍ ആരിക്കാടി മുഖ്യാതിഥിയായിു. കുമ്പള ബദര്‍ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മര്‍ ഹുദവി ഉല്‍ബോധന പ്രഭാഷണം നടത്തി. എ.എം സിദ്ദീഖ് റഹ്‌മാന്‍, മാഹിന്‍ മാസ്റ്റര്‍, എം എ അബ്ദുല്‍ റഹ്‌മാന്‍ സൂര്‍ത്തിമുള്ള, കെ.വി അഷ്‌റഫ്, അനീസ് റഹ്‌മാന്‍ കോട്ട, എം ജി.അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സെക്രടറി ലിയാഖത്ത് സ്വാഗതവും എംഎസ് അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.
Post a Comment
0 Comments