കോഴിക്കോട് (www.evisionnews.in): മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. എം.കെ മുനീറിനെ അവരോധിക്കാനുള്ള നീക്കം പി.കെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പില്‍ നീക്കം പൊളിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന നിയമസഭയിലേക്ക് മത്സരിക്കാനായി കെപിഎ മജീദ് രാജിവച്ചതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് പിഎംഎ സലാമാണ്. എന്നാല്‍ ഇനിയും താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്താതെ പുതിയൊരാള്‍ക്ക് പദവി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമാണ് ഒരു വിഭാഗം ഡോ. എം.കെ മുനീറിനു വേണ്ടി രംഗത്തെത്തിയത്.
പ്രഗത്ഭരായ നേതാക്കള്‍ മുന്‍കാലങ്ങളില്‍ വഹിച്ച പദവി താല്‍ക്കാലികമായി ഒരാള്‍ക്ക് നല്‍കുന്നത് കൊണ്ട് പദവിക്കനുസൃതമായ പ്രവര്‍ത്തനം നടക്കുന്നില്ലന്ന പരാതി ലീഗില്‍ നിന്ന് തന്നെയുണ്ട്. മാത്രമല്ല, ഐ.എന്‍.എല്ലില്‍ നിന്നു വന്നയാളാണ് നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ ലീഗ് നേതാക്കള്‍ക്കിടയില്‍ തന്നെ അസംതൃപ്തിയുണ്ട്. അതുകൊണ്ട് പുതിയ ജനറല്‍ സെക്രട്ടറി വേണമെന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമാണ്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഇനി ഈ പദവിയിലേക്ക് വരാനുള്ള താല്‍പര്യമില്ല.
എന്നാല്‍ ഇപ്പോഴും ലീഗില്‍ നിര്‍ണ്ണായക ശക്തിയായിരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഡോ. എം.കെ മുനീര്‍ ജനറല്‍ സെക്രട്ടറിയാകുന്നതിനോട് താല്‍പര്യമില്ല. അതുകൊണ്ടാണ് ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ തിരുമാനം എടുക്കാത്തതും. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായി ഡോ. എം.കെ മുനീറും സംഘവും അഭിപ്രായ വ്യത്യാസങ്ങള്‍ ലീഗില്‍ പതിവായിട്ടുണ്ട്. ഇടതു മുന്നണിയോടു പൊതുവെ മൃദുസമീപനം പുലര്‍ത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ ശക്തമായി എതിര്‍ക്കുന്ന കൂട്ടത്തിലാണ് എം.കെ മുനീര്‍. അതൊക്കെ തന്നെയാണ് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീര്‍ വരുന്നതില്‍ കുഞ്ഞാലിക്കുട്ടി ശക്തമായ എതിര്‍പ്പുയര്‍ത്തുന്നതും.
#IUML#MK_MUNEER#PK_KUNHALIKKUTTY
#IUML#MK_MUNEER#PK_KUNHALIKKUTTY
Post a Comment
0 Comments