പാലക്കാട്: അലനല്ലൂര്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഷാള്‍ ഉപയോഗിച്ചു കൈകള്‍ കെട്ടിയ നിലയില്‍ അവശയായി കണ്ടെത്തി. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താഞ്ഞതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 5.30 കഴിഞ്ഞിട്ടും വീട്ടില്‍ എത്താഞ്ഞതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അധ്യാപകരെ വിളിച്ചു വിവരം പറഞ്ഞത്. തുടര്‍ന്ന് പ്രദേശവാസികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂളിലും പരിസരത്തും തിരച്ചില്‍ നടത്തിയപ്പോള്‍ ഏഴു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായിരുന്ന കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു.
Post a Comment
0 Comments