കുമ്പള (www.evisionnews.in): ബസ് ജീവനക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എറ്റു മുട്ടി. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ. മൂന്ന് വിദ്യാര്‍ത്ഥികളെ മംഗല്‍പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിനും പരിക്കേറ്റ സഫ്‌വാന്‍ എന്ന വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഷിറിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഏറ്റുമുട്ടിയത്. ഒരാഴ്ച്ചയോളമായി വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്നു പറഞ്ഞ് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഇന്നലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ബസ് വരുമ്പോള്‍ റോഡില്‍ തടഞ്ഞ് ചോദ്യം ചെയ്യുന്നതിനിടെ ബസിന്റെ പിറകില്‍ നിന്നെത്തിയ കാറിലെ യാത്രക്കാര്‍ വടി, ഇരുമ്പ് റോള്‍ എന്നിവ കൊണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. കുമ്പള പൊലീസ് സംഭവം അന്വേഷിച്ചു വരുന്നു.
ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
17:05:00
0
കുമ്പള (www.evisionnews.in): ബസ് ജീവനക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എറ്റു മുട്ടി. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ. മൂന്ന് വിദ്യാര്‍ത്ഥികളെ മംഗല്‍പാടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിനും പരിക്കേറ്റ സഫ്‌വാന്‍ എന്ന വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഷിറിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഏറ്റുമുട്ടിയത്. ഒരാഴ്ച്ചയോളമായി വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്നു പറഞ്ഞ് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഇന്നലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ബസ് വരുമ്പോള്‍ റോഡില്‍ തടഞ്ഞ് ചോദ്യം ചെയ്യുന്നതിനിടെ ബസിന്റെ പിറകില്‍ നിന്നെത്തിയ കാറിലെ യാത്രക്കാര്‍ വടി, ഇരുമ്പ് റോള്‍ എന്നിവ കൊണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. കുമ്പള പൊലീസ് സംഭവം അന്വേഷിച്ചു വരുന്നു.
Post a Comment
0 Comments