തിരുവനന്തപുരം: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സര്‍ക്കാര്‍ നീക്കി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്.
പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി വിഎന്‍ വാസവനായിരിക്കും ചാന്‍സിലര്‍. കലാസാംസ്‌കാരി രംഗത്തെ ഒരു പ്രമുഖന്‍ ചാന്‍സലര്‍ ആകുമെന്നാണറിയുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍. സംസ്ഥാനത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടത് സര്‍ക്കാര്‍.
Post a Comment
0 Comments