ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. തീപടര്‍ന്ന് ഇരുവരും വെന്തുമരിച്ചു. ചെന്നൈ അയനവാരത്ത് തിങ്കളാഴ്ചയാണ് സംഭവം. 70കാരിയായ പത്മാവതി ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഭര്‍ത്താവ് കരുണാകരനെ (74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു.
ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവത്തിലേക്ക് വഴിതുറന്നത്. റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനായ കരുണാകരനും പത്മാവതിയും അയനാവരത്തെ ടാഗോ നഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
നാലു മക്കളാണ് ഇവര്‍ക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഇവര്‍ താമസിക്കുന്നത്. ശുശ്രൂഷിക്കാന്‍ ആളില്ലാത്തതിനാല്‍ ദമ്പതികള്‍ വിഷാദത്തിലായിരുന്നുവെന്നും ഇവര്‍ തമ്മില്‍ വഴക്കിടാറുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Post a Comment
0 Comments