മുംബൈ: മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ ജാദവ് (32) വാഹനാപകടത്തില്‍ മരിച്ചു. സാംഗ്ലി-കോലാപൂര്‍ റോഡില്‍ കോലാപൂര്‍ നഗരത്തിന് സമീപം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്.
കോലാപൂര്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്ററും പൂനെ നഗരത്തില്‍ നിന്ന് 230 കിലോമീറ്ററും അകലെയുള്ള സാംഗ്ലി-കോലാപൂര്‍ റോഡിലെ ഹലോണ്ടി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കോലാപൂര്‍ സിറ്റിയിലെ രാജരാംപുരി പ്രദേശത്ത് താമസിക്കുന്ന കല്യാണി കുരാലെ അടുത്തിടെ ഹലോണ്ടിയില്‍ ഭക്ഷണശാല ആരംഭിച്ചിരുന്നു.
Post a Comment
0 Comments