കാസര്‍കോട്: കേടുപാടുകള്‍ സംഭവിച്ച ആഭരണങ്ങള്‍ തനിമ നഷ്ടപ്പെടാതെ നന്നാക്കാം. അത്യാധുനിക ടെക്‌നോളജിയുമായി കാസര്‍കോട് ഉപ്പളയില്‍ എന്‍.എന്‍ ഗോള്‍ഡ് പ്രമുഖ വ്യവസായി ഹനീഫ് ഗോള്‍ഡ് കിംഗ് ഉദ്ഘാടനം ചെയ്തു. ആഭരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും കാസര്‍കോടിന് ഇതു അന്യമാണ്. പ്രത്യേകിച്ചും സ്റ്റോണുകളുള്ള ആഭരണങ്ങള്‍ മുറിഞ്ഞു പോയാല്‍ മംഗളൂരിവിലോ കോഴിക്കോട്ടോ എത്തിച്ചാണ് നന്നാക്കുന്നത്. ഇതിനാവട്ടെ ദിവസങ്ങളെടുക്കകയും ചെയ്യും. ഇതിന് പരിഹാരമായാണ് കാസര്‍കോട് ഉപ്പളയില്‍ ആഭരണങ്ങള്‍ തനിമ നഷ്ടപ്പെടാതെ അത്യാധുനിക ടെക്‌നോളജിയുടെ സഹായത്തോടെ നന്നാക്കുവാനുള്ള സൗകര്യമൊരുങ്ങിയത്.
കേടുപാടുകള്‍ സംഭവിക്കുന്ന ആന്റിക്, എത്തിനിക്, ഇറ്റാലിയന്‍ അടക്കമുള്ള ആഭരണങ്ങള്‍ വെറും മിനിറ്റുകള്‍ക്കുള്ളില്‍ നന്നാക്കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. സ്വര്‍ണവ്യാപാര രംഗത്തെ ഒരുകൂട്ടം സംരംഭരകരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം ഒരുങ്ങിയത്.വളരെ എളുപ്പത്തിലും,വളരെ കുറഞ്ഞ സമയത്തിലും, ആഭരണങ്ങളുടെ കേടുപാടുകള്‍ മാറ്റാനുള്ള വലിയ മെഷീനാണ് എന്‍എന്‍ ഗോള്‍ഡിലുള്ളത്. വെറും അഞ്ചു മിനിറ്റകം മുറിഞ്ഞ ആഭരണങ്ങള്‍ ഈ ടെക്‌നോളജിയിലൂടെ നന്നാക്കിയെടുക്കുവാന്‍ സാധിക്കും.
ഉപ്പളയിലെ ഗോള്‍ഡ് കിംഗ് ജ്വല്ലറി കെട്ടിടത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ച എന്‍എന്‍ ഗോള്‍ഡ് ഉദ്ഘാടന ചടങ്ങില്‍ കുമ്പോല്‍ സെയ്യദ് ഷമീം തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു. പാര്‍ട്ണര്‍മാര്‍ ഷാനവാസ് അന്‍സാഫ് നിയാസ് നസിര്‍, അബു തമാം, ആന്റിക് ഗോള്‍ഡ് ഡയറക്ടര്‍ മാരായ ആസിഫ് മാളിക,കബീര്‍, എ കെ ജി എസ് എം എ ജില്ലാ ട്രഷറര്‍ റൈഷാദ് ,സിറാജ് ഗോക്ഡ് കിംഗ് സംബന്ധിച്ചു.
Post a Comment
0 Comments