കാസര്‍കോട്: കാറിലും ബൈക്കിലും കടത്തുകയായിരുന്ന മയക്കു മരുന്ന്് വിദ്യാനഗര്‍ പൊലീസും കാസര്‍കോട് പൊലീസും നടത്തിയ പരിശോധനക്കിടെ പിടികൂടി. ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്നു പേരെയാണ് വിദ്യാനഗര്‍ സി.ഐ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നെല്ലിക്കട്ട പൈക്ക റോഡിലെ മുഹമ്മദ് ആസിഫ്(28), അര്‍ളടുക്കയിലെ മുഹമ്മദ് സാദിഖ്(39), ആര്‍.ഡി നഗര്‍ മീപ്പുഗുരിയിലെ മുഹമ്മദ് ഷെര്‍വാനി(29) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി പത്തരയോടെ എതിര്‍ത്തോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതാപന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. നെല്ലിക്കട്ട ഭാഗത്ത് നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 4.1 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇവര്‍ നേരത്തെയും എം.ഡി.എം.എ കടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. എസ്.ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്. പാറക്കട്ടയില്‍ ഇന്ന് രാവിലെ നടന്ന വാഹന പരിശോധനക്കിടെയാണ് കാര്‍ യാത്രക്കാരനായ പാറക്കട്ട ആര്‍.ഡി. നഗറിലെ പി.എ. സിനാന്‍(30) എം.ഡി.എം.എയുമായി പിടിയിലായത്.
കാസര്‍കോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് സിനാനില്‍ നിന്നും ലഹരി മരുന്ന് പിടിച്ചത്. ഹ്യൂണ്ടായി കാറിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 5 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments