കാസര്‍കോട് (www.evisionnews.in): ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കെത്തിയ പ്രവാസിയെ പുഴയില്‍ കാണാതായി. കാഞ്ഞങ്ങാട് കൊയാമ്പുറത്തെ കെ.വി വേണുഗോപാലന്‍(48) ആണ് കാര്യങ്കോട് പുഴയോരത്ത് തോട്ടുമ്പുറത്ത് ഗാനമേളയ്ക്കിടെ പുഴയില്‍ വീണു കാണാതായത്.
രാത്രി ഗാനമേള നടന്നുകൊണ്ടിരിക്കെ വേണു പുഴയോരത്ത് തെങ്ങിന് ചാരിനിന്ന് ഫോണ്‍ വിളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിലേക്ക് വീഴുന്നത് ഗാനമേളയ്ക്കെത്തിയവര്‍ കണ്ടതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീ സും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ രാത്രി ഏറെ വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും വേണുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ 11 മണിയോടെ കാര്യങ്കോട് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
പുഴയുടെ അരികില്‍ തന്നെയാണ് പരിപാടിയുടെ സ്റ്റേജ് പണിതത്. ഇതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു. ബാലന്‍ മീനാക്ഷി ദമ്പതിയുടെ മകനാണ് വേണു. ഭാര്യ: ഭാര്യ രജനി (അധ്യാപിക). സ്വരൂപ, കാര്‍ത്തിക്ക് മക്കളാണ്.
Post a Comment
0 Comments