(www.evisionnews.in) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം കടത്തിവിടുന്നതിനായി ആംബുലന്‍സ് തടഞ്ഞതില്‍ വിവാദം. തിങ്കളാഴ്ച അന്ധേരിയില്‍ അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ആംബുലന്‍സ് കാത്തുകിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍, ആംബുലന്‍സില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുള്ള ആരുമുണ്ടായിരുന്നില്ലെന്ന് മുംബൈ ട്രാഫിക് പൊലീസ് പറഞ്ഞു. സാങ്കേതികത്തകരാര്‍ മൂലമാണ് സൈറണ്‍ മുഴങ്ങിക്കൊണ്ടിരുന്നതെന്നാണ് വിശദീകരണം.
Post a Comment
0 Comments