Type Here to Get Search Results !

Bottom Ad

പോളിടെക്‌നിക്കില്‍ അഡ്മിഷന്‍ നേടിയതിന് പിന്നാലെ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): പോളിടെക്‌നിക്കില്‍ അഡ്മിഷന്‍ നേടിയ ദിവസം തന്നെ 18കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അട്ടേങ്ങാനം കുഞ്ഞികൊച്ചിയിലെ പരേതനായ ഗോപിയുടെ മകന്‍ അഭിനന്ദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെയാണ് പെരിയ ഗവ.പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങ് കോഴ്‌സിന് ചേര്‍ന്നത്. വൈകിട്ട് വീട്ടില്‍ എത്തിയതിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിയിലേര്‍പ്പെട്ടിരുന്നു. രാത്രിയോടെയാണ് തൂങ്ങിമരിച്ചത്. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അമ്മ ശോഭ കുറ്റിക്കോലിലെ വീട്ടിലാണുണ്ടായിരുന്നത്. അമ്മയെ ഇന്ന് ആസ്പത്രിക്ക് കൊണ്ടു പോകുന്നതിനായി അഭിനന്ദിന്റെ സഹോദരി അശ്വതിയും കുറ്റിക്കോലില്‍ പോയിരുന്നു. അച്ഛന്‍ ഗോപി മൂന്നുമാസം മുമ്പാണ് മരിച്ചത്. അച്ഛന്റെ മരണശേഷം അഭിനന്ദ് പ്രയാസത്തിലാണുണ്ടായിരുന്നത്. എന്നാലും ആത്മഹത്യക്കുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad