(www.evisionnews.in) വയനാട്ടിലെ മീനങ്ങാടിയില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചയാണ് കടുവയിറങ്ങിയത്. മൈലമ്പാടിയിലെ റോഡിന് മുന്നിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഭീതിയിലാണ് നാട്ടുകാര്‍.
പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡിലൂടെ കടുവ നടന്നുനീങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. പ്രദേശത്തെ ഒരു വീടിന് മുന്നില്‍ വെച്ചിരുന്ന സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അടുത്തിടെയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Post a Comment
0 Comments