Type Here to Get Search Results !

Bottom Ad

പെരിയ സുബൈദ വധം: അന്തിമവാദത്തിന് 29ന് കേസ് പരിഗണിക്കും


കാസര്‍കോട് (www.evisionnews.in): പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60)കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദത്തിനുള്ള നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് ഓഗസ്റ്റ് 29ന് കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ കൂടി വിസ്തരിച്ചതോടെ സുബൈദ വധക്കേസിന്റെ വിചാരണ ഈയിടെ പൂര്‍ത്തിയായിരുന്നു. ഇനി അന്തിമവാദം മാത്രമാണ് നടക്കാനുള്ളത്. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതിന് മുമ്പ് പ്രതിഭാഗത്തിന് ഏതെങ്കിലും സാക്ഷിയെ ഹാജരാക്കുന്നതിനുള്ള സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. പ്രതിഭാഗത്തിന് സാക്ഷിയെ ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നേരിട്ട് അന്തിമവാദം നടക്കും. 29ന് കേസ് പരിഗണനക്കെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. മധൂര്‍ പട്ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ അര്‍ഷാദ്, സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് (32) എന്നിവരാണ് കേസിലെ പ്രതികള്‍. മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അജ്ജാവരയിലെ അസീസ് പിന്നീട് മറ്റൊരു കേസില്‍ സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ മൂന്ന് പ്രതികളെയാണ് കോടതിയില്‍ വിചാരണക്ക് വിധേയരാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad