കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അടിയുറച്ച ഇന്നലെകള്‍ ആടിയുലയാത്ത വര്‍ത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തില്‍ നടന്നു വന്നിരുന്ന 'ചുവട്' ശാഖാ ശാക്തീകരണ ക്യാമ്പയിന് സമാപനം കുറിച്ച് ഏകദിന ശില്‍പ്പശാല 31 ന് ബുധനാഴ്ച്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പ്രതീക്ഷകള്‍ നഷ്ടമായി പോകുന്ന വര്‍ത്തമാന കാലത്ത് ഇന്നലെകളുടെ പ്രൗഢഗംഭീരമായ ചരിത്രത്താളുകളില്‍ നിന്ന് ഉത്തേജനം ഉള്‍കൊള്ളുക എന്നതാണ് എം.എസ്.എഫ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തി ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം നാലിന് അവസാനിക്കും. സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ് ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments