Type Here to Get Search Results !

Bottom Ad

മിനി- സബ് ജൂനിയര്‍ സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിന് കീരീടം



കാസര്‍കോട് (www.evisionnews.in): കുണ്ടംകുഴിയില്‍ നടന്ന 13, 15 വയസുള്ള ആണ്‍- പെണ്‍കുട്ടികളുടെ സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനത്തില്‍ നാലു വിഭാഗം നടന്ന മത്സരങ്ങളില്‍ മൂന്നിലും കണ്ണൂര്‍ ജില്ലാ ജേതാക്കളായി. അണ്ടര്‍ 13 ഗേള്‍സ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ കാസര്‍കോട് ജില്ലയും ചാമ്പ്യന്മാരായി. 13 വയസുള്ള ആണ്‍കുട്ടികളുടെ മത്സരത്തിലും 15 വയസുള്ള ആണ്‍- പെണ്‍കുട്ടികളുടെ മത്സരങ്ങളിലും ഒന്നാം സ്ഥാനവും അണ്ടര്‍ 13 പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ മൂന്നാം സ്ഥാനവും നേടി കണ്ണൂര്‍ ജില്ലാ ഓവറോള്‍ ചാമ്പ്യന്മാരായി.

അണ്ടര്‍ 13 പെണ്‍ കുട്ടികളുടെ മത്സരത്തില്‍ പാലക്കാട് രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ മത്സരത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നാം സ്ഥാനങ്ങള്‍ നേടി. 15 വയസുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം, കാസര്‍കോട് ജില്ലക്കാണ് രണ്ടും മൂന്നാം സ്ഥാനങ്ങള്‍. ആണ്‍കുട്ടി കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട്, ഇടുക്കി ജില്ലകള്‍ രണ്ടും മൂന്നാം സ്ഥാനങ്ങള്‍ നേടി. ജില്ലാ വടംവലി അസോസിയേഷനും കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുമാണ് സംസ്ഥാന വടംവലി മത്സരത്തിന് ആതിഥ്യമരുളിയത്.

സംസ്ഥാന വടംവലി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി. രഘുനാഥും വടംവലി അസോസിയേഷന്‍ പ്രസിഡന്റ് കെപി അരവിന്ദാക്ഷനും പതാക ഉയര്‍ത്തി. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷയായി. സംസ്ഥാന വടംവലി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ രാമനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, ജില്ലാ ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ പി വി ശശി, കുണ്ടംകുഴി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുരേഷ് പായം, എം രഘുനാഥന്‍, എം അനന്തന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ദാമോദരന്‍ കൂവാര, കെ മുരളീധരന്‍, എ ദാമോദരന്‍, പികെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കെ രത്‌നാകരന്‍ സ്വാഗതവും ഹിറ്റ്‌ലര്‍ എ ജോര്‍ജ് നന്ദിയും പറഞ്ഞു.

സമാപന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി വരദരാജ് അധ്യക്ഷനായി. പഞ്ചായത്തംഗം ടി പി ഗോപാലന്‍, ടി വി ബാലന്‍ മാണിയാട്ട്, എം. മാധവന്‍ സംസാരിച്ചു. പി ഹാഷിം സ്വാഗതവും ശ്രീധരന്‍ അഞ്ചാംമൈല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad