കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസ് അറസ്റ്റിലായി. പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോട് നിന്ന് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് പോക്സോ കോടതിയിൽ മെഹനാസിനെ ഹാജരാക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരുന്നതിന് മുന്നോടിയായാണ് മെഹ്നാസിന്‍റെ അറസ്റ്റ്.
Post a Comment
0 Comments