Type Here to Get Search Results !

Bottom Ad

താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് രജനികാന്ത്

ചെന്നൈ: തമിഴ്നാട് ഗവർണർ രജനീകാന്ത് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായി രാഷ്ട്രീയം ചർച്ച ചെയ്തിട്ടുണ്ടെന്നും അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യസാധനങ്ങള്‍ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. തമിഴ്നാടിന്‍റെ നൻമയ്ക്കും വളർച്ചയ്ക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് ഗവർണർ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ നിഷ്കളങ്കത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആത്മീയകാര്യങ്ങളില്‍ വലിയ താത്പര്യമുള്ള അദ്ദേഹവുമായി ഈ വിഷയത്തിലും സംസാരിച്ചെന്നും രജനി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് രജനീകാന്തിന്‍റെ കൂടിക്കാഴ്ച. ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ രജനീകാന്തിനെ ക്ഷണിച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ ഉൾപ്പെടെ ബി.ജെ.പി സര്‍ക്കാരിനെ രജനി നിരവധി തവണ പിന്തുണച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad