ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസം അവസാനത്തോടെ ഡൽഹിയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. സംഗീത്, മെഹന്ദി തുടങ്ങിയ വിപുലമായ ചടങ്ങുകളോടെയാണ് വിവാഹം. തുടർന്ന് മുംബൈയിൽ സുഹൃത്തുക്കൾക്കായി ഒരു റിസപ്ഷനും ഒരുക്കും. 350-400 അതിഥികൾക്കാകും ക്ഷണം ഉണ്ടാവുക.വിവാഹ തിയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Post a Comment
0 Comments