കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് തുക തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം ചേർന്നതായും സർക്കാർ കോടതിയെ അറിയിച്ചു. തുക തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണെന്ന് കോടതി ചോദിച്ചപ്പോൾ കേരള ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിക്കുമെന്നായിരുന്നു സർക്കാർ മറുപടി. പണം ആവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ചോദിക്കണമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, നിക്ഷേപം തിരിച്ചടയ്ക്കാൻ 35 കോടി രൂപ വകയിരുത്തിയതായി സഹകരണ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇതിനായി കേരള ബാങ്കിൽ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് 10 കോടി രൂപയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments