Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി വർഗീസ് പരിഗണിച്ചാൽ നീതി ലഭിക്കില്ല ;അതിജീവിത

വിചാരണ ജഡ്ജിക്കെതിരെ രജിസ്ട്രാർക്ക് അയച്ച കത്തിൽ ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് അതീജീവിത പറയുന്നു. സി.ബി.ഐ കോടതിയിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ല എന്നും കത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതലയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസിന് നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ഹണി വർഗീസിനെ സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇതോടെ നടിയെ ആക്രമിച്ച കേസ് സി.ബി.ഐ കോടതിയിൽ പരിഗണിക്കാൻ ഹണി വർഗീസിന് കഴിയില്ല. എന്നാൽ കേസ് സി.ബി.ഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുത് എന്ന് കത്തിൽ പറയുന്നു . കേസ് സി.ബി.ഐ കോടതിയിൽ തുടരണമെന്നും വനിതാ ജഡ്ജി തന്നെ പരിഗണിക്കണം എന്നിലെ എന്നും അതിജീവിത പറഞ്ഞു. കേസിൽ ജഡ്ജി ഹണി വർഗീസ് നേരത്തെ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഹണി വർഗീസിന്‍റെ നിലപാട് പക്ഷപാതപരമാണെന്നാണ് ആരോപണം. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയെ നിയമിച്ചിരുന്നു. കേസിൽ 108 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലെ വിചാരണയും ആരംഭിച്ചിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad