ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവ് ശരിവച്ച്, ഇരയുടെ പേര് വെളിപ്പെടുത്തിയവർക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ പേർ വെളിപ്പെടുത്തിയ കന്യാസ്ത്രീകൾക്കെതിരെ നിയമനടപടികൾ തുടരാൻ അനുമതി തേടിയാണ് സർക്കാർ കോടതിയെ സമീപിച്ചിരുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് സിസ്റ്റർ അമലയ്ക്കും ആനി റോസിനുമെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടിയെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്. അതേസമയം മാധ്യമപ്രവർത്തകർക്ക് കന്യാസ്ത്രീകൾ ചിത്രങ്ങൾ അയച്ച് നൽകിയ നടപടി സ്വകാര്യ സംഭാഷണമായി കാണാനാവില്ലെന്ന കർശന നിരീക്ഷണവും സുപ്രീം കോടതി നടത്തി. ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിപ്പില്ലെന്ന് നിലപാടെടുത്താണ് സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയത്. ഇത് വ്യക്തമാക്കി വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Post a Comment
0 Comments