Type Here to Get Search Results !

Bottom Ad

'ബര്‍മുഡ'യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടി ആണ് സാമൂഹ്യ മാധ്യമ പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നേരത്തെ ടി.കെ.രാജീവ് കുമാറിന്‍റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് വേണ്ടിയും മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ കൈതപ്പൂവിൻ കന്നികുറുമ്പിൽ എന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. പുതിയ പാട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. കശ്മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപൻ സബ് ഇൻസ്പെക്ടർ ജോഷ്വയെ പരാതിയുമായി സമീപിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കോമഡി ഡ്രാമയുടെ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം. വിനയ് ഫോർട്ട് ജോഷ്വ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad