മോഹൻലാലിന്റെ പുതിയ വീട്ടിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലാംബ്രട്ട സ്കൂട്ടർ. കുണ്ടന്നൂരുള്ള അദ്ദേഹത്തിന്റെ പുതിയ ഫ്ലാറ്റിന്റെ മുൻപിൽ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം. 'ഇട്ടിമാണി' എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറിൽ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രം എന്ന് അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി ബിൽഡിംഗ് കോംപ്ലക്സിലാണ് പുതിയ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 9000 ചതുരശ്രയടി വിസ്തീർണമുള്ള ഡ്യൂപ്ലെക്സ് ഫ്ലാറ്റായ ഇവിടെ 15,16 നിലകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇട്ടിമാണിയിൽ ഉപയോഗിച്ചിരിക്കുന്ന സ്കൂട്ടറിന് നൽകിയിരിക്കുന്ന നമ്പർ എംഎൽ 2255 എന്നാണ്. രാജാവിന്റെ മകൻ സിനിമയിലെ പ്രശസ്ത ഡയലോഗായ "'മൈ ഫോൺ നമ്പർ ഈസ് 2255' നെ അനുസ്മരിപ്പിക്കുന്ന നമ്പരാണ് സ്കൂട്ടറിന്.
Post a Comment
0 Comments