എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. നിലവിൽ വിചാരണ നടത്തുന്ന പ്രത്യേക സി.ബി.ഐ ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുകയും സെഷൻസ് ജഡ്ജിയാക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ മാറ്റം. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. കേസിൽ തുടരന്വേഷണത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് ഇന്ന് പ്രതികൾക്ക് കൈമാറിയേക്കും. അതിജീവന്‍റെ ആവശ്യപ്രകാരം വനിതാ ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു കേസിന്‍റെ വിചാരണ. വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചതിന് നടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി.
Post a Comment
0 Comments