Type Here to Get Search Results !

Bottom Ad

വധശ്രമക്കേസ്; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കഴിയുന്ന ആർഷോയ്ക്ക് പിജി പരീക്ഷ എഴുതാൻ കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടർന്നാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ഉത്തരവ്. വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ആർഷോ അറസ്റ്റിലായത്. 2018ൽ എറണാകുളം ഗവണ്മെന്‍റ് ലോ കോളേജിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ ആർഷോയ്ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ഹൈക്കോടതി നിർദേശപ്രകാരം ഈ വർഷം ജൂണിൽ ആർഷോയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad