തിരുവനന്തപുരം (www.evisionnews.in): ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേരിൽ തട്ടിപ്പ് നടത്താൻ വീണ്ടും ശ്രമം. മന്ത്രി പൊലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രിയുടെ ഫോട്ടോ സഹിതം ആരോഗ്യവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും വാട്സാപ്പിൽ സന്ദേശം ലഭിച്ചു. തനിക്ക് സഹായം ആവശ്യമാണെന്നും ആമസോൺ ജിപേ പരിചയമുണ്ടോ എന്നും ചോദിച്ചാണ് സന്ദേശം വരുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ സ്ക്രീൻഷോട്ട് സഹിതം ഇവർ മന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മന്ത്രി പരാതി നൽകിയത്. മുമ്പും സമാനമായ ശ്രമം നടന്നിട്ടുണ്ട്. പരാതി നൽകിയതിനെ തുടർന്ന് ഇത് താൽക്കാലികമായി നിലച്ചിരിക്കുകയായിരുന്നു. 91 95726 72533 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
Post a Comment
0 Comments