കാസര്‍കോട് (www.evisionnews.in): സിറാജ് പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്റ്ററാക്കി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്റ്ററേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
രാവിലെ വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ കേരള മുസ്്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. കലക്റ്ററേറ്റ് ഗേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധസംഗമം എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി.എല്‍ ഹമീദ് ചെമ്മനാട്, കെ.എച്ച് അബ്ദുല്ല, മദനി ഹമീദ് ഹാജി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുറഹ്‌മാന്‍ അഹസനി, അഷ്‌റഫ് സഅദി ആരിക്കാടി, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുല്‍ കരീം കുമ്പള സംബന്ധിച്ചു.
Post a Comment
0 Comments