കാസര്‍കോട് (www.evisionnews.in): ഇബ്രാഹിം ചെര്‍ക്കള ഒരു നല്ല മനുഷ്യനായിരുന്നു എന്ന് അടിവരയിട്ട് പറയാമെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്. കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ഇബ്രാഹിം ചെര്‍ക്കള അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവേദി പ്രസിഡന്റ് പദ്മനാഭന്‍ ബ്ലത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. എ.എസ് മുഹമ്മദ് കുഞ്ഞി, പി.എസ് ഹമീദ്, രാധാകൃഷ്ണന്‍ പെരുമ്പള, അഷ്റഫ് അലി ചേരങ്കൈ, ടിഎ ഷാഫി, ബാലകൃഷ്ണന്‍ ചെര്‍ക്കള, എംപി ജില്‍ ജില്‍, എരിയാല്‍ ഷെരീഫ്, ടികെ അന്‍വര്‍, മുജീബ് അഹ്‌മദ്, വിനോദ് കുമാര്‍ പെരുമ്പള, എംവി സന്തോഷ് കുമാര്‍, കെഎച്ച് മുഹമ്മദ്, കെകെ അബ്ദുകാവുഗോളി, റഹീം ചൂരി, കെപിഎസ് വിദ്യാനഗര്‍, റഹീം തെരുവത്ത്, സിദ്ദിഖ് പടപ്പില്‍, എ. മുഹമ്മദ്, ഷാഫി സിദ്ധക്കട്ട, വേണു കണ്ണന്‍, യൂസുഫ് എരിയാല്‍, റൗഫ് ബായിക്കര, അബ്ദുല്‍ സലാം, ഹമീദ് പ്രസംഗിച്ചു.
Post a Comment
0 Comments