കൊല്ലം: ഒമ്പതാം ക്ലാസുകാരനു ചുമയ്ക്കുള്ള മരുന്നിന് പകരം തറതുടയ്ക്കുന്ന ലോഷന്‍ നല്‍കിയെന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ ചുമയുടെ മരുന്നിനു പകരം തറതുടയ്ക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് ആരോപണം.
ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനില്‍കുമാറിനൊപ്പം ആശുപത്രിയിലെത്തിയത്. പുറത്തുനിന്നും കൊണ്ടുവന്ന കുപ്പിയില്‍ ചുമയുടെ മരുന്നു വാങ്ങി. വീട്ടിലെത്തി മരുന്നു കഴിച്ചപ്പോള്‍ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടിയെ ഉടന്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തറതുടയ്ക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് ആഷിഖിന്റെ കുടുംബം ആരോപിക്കുന്നത്.
അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments