കാസര്‍കോട് (www.evisionnews.in): കലാലയങ്ങളിലേക്ക് കുട്ടികളെയും കൊണ്ടുപോവുന്ന സ്‌കൂള്‍ വാഹനങ്ങളിലുള്ള സുരക്ഷ ഉറപ്പുവരുത്താന്‍ അധികാരികള്‍ ശ്രമിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നുള്ള പരിശോധനകള്‍ വ്യാപിപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്് സുബൈര്‍ ദാരിമി അല്‍ഖാസിമി പടന്നയും ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടിയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നഴ്‌സറി കുട്ടികളടക്കം കുത്തിനിറച്ച് പോവുന്ന ഓട്ടോയും മതിയായ പരിശീലനം ലഭിക്കാത്തവര്‍ ഡ്രൈവര്‍മാരായ സ്‌കൂള്‍ ബസുകളും വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കോവിഡ് ഭീതി പൂര്‍ണമായും അവസാനിക്കാത്ത ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയും പരിഗണിച്ച് പരിശേധന ശക്തമാക്കണമെന്നും വല്ല അപകടവും സംഭവിച്ചതിന് ശേഷമുള്ള ഉന്നതതല ഇടപെടല്‍ പ്രഹസനമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments