68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തോട് പ്രതികരിച്ച് സൂരറൈ പോട്ര് സംവിധായിക സുധ കൊങ്കര. "നമ്മൾ ജയിച്ചു മാരാ, അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്," സംവിധായിക ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിലെ അഭിനയത്തിൻ മികച്ച നടനുള്ള പുരസ്കാരം നടൻ സൂര്യ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരവും നേടി. ഇന്നലെ ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം ഇന്ന് അദ്ദേഹം തന്‍റെ 47-ാം ജൻമദിനം ആഘോഷിക്കുന്നുവെന്നത് സൂര്യയ്ക്ക് ഇരട്ടി മധുരം നൽകുന്നു. 2020 നവംബറിൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് മികച്ച തിരക്കഥയ്ക്കും മികച്ച സംഗീത സംവിധായകനുള്ള അവാർഡുകൾ ഉൾപ്പെടെ ആകെ നാല് അവാർഡുകൾ നേടിയിട്ടുണ്ട്. സൂരറൈ പോട്രിന്‍റെ സംഗീത സംവിധായകനായിരുന്നു ജി.വി പ്രകാശ് കുമാർ. ഡെക്കാൻ എയർലൈൻസ് സ്ഥാപകൻ ജിആർ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം 2ഡി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നടൻ സൂര്യയാണ് നിർമ്മിച്ചിരിക്കുന്നത്. നടൻ അക്ഷയ് കുമാറിനെ നായകനാക്കി സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് ഇപ്പോൾ. ബോളിവുഡ് റീമേക്കിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സൂര്യ സ്ഥിരീകരിച്ചിരുന്നു.
Post a Comment
0 Comments