മലയാള സിനിമ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ തിളക്കത്തിലാണ്. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നാല് അവാർഡുകൾ നേടി. ഈ ചിത്രത്തിന് സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. അയ്യപ്പനും കോശിക്കും വേണ്ടി പാടിയ നഞ്ചിയമ്മയാണ് മികച്ച ഗായിക. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരവും മാഫിയ ശശിക്ക് മികച്ച സംഘട്ടനത്തിനുളള പുരസ്കാരവും ലഭിച്ചു. ഇപ്പോൾ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ബിജു മേനോനൊപ്പം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശി കുര്യൻ എന്ന പൃഥ്വിരാജിന്‍റെ കഥാപാത്രത്തിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 'ബിജു ചേട്ടൻ, നഞ്ചിയമ്മ, അയ്യപ്പനും കോശിയും, സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എന്ത് പറയണമെന്ന് എനിക്കറിയില്ല സുഹൃത്തേ. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ സന്തോഷവാനാണെന്ന് ഞാൻ കരുതുന്നു. നിങ്ങളെയോർത്ത് ഞാൻ എന്നെന്നേക്കുമായി അഭിമാനിക്കുന്നു.". പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
Post a Comment
0 Comments