പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതിയുമായി മധുവിന്റെ കുടുംബം. മധുവിന്‍റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പ്രതികളുടെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴി മാറ്റിയത്. ഇക്കാര്യം അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കുടുംബം പരാതിയിൽ പറയുന്നു. കേസിലെ 18-ാം സാക്ഷിയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. രഹസ്യമൊഴി നൽകിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികൾ കാട്ടിൽ നിന്ന് കൊണ്ടുപോകുന്നത് കണ്ടതായി മൊഴി നൽകിയ ജോളി ചോദ്യം ചെയ്യലിൽ കൂറുമാറി.
Post a Comment
0 Comments