നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൃഥ്വിരാജ് ഷാജി കൈലാസിന്‍റെ 'കടുവ' ജൂലൈ ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. വൻ ഹിറ്റായിരുന്ന ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേൽ. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കടുവ എന്ന സിനിമയുടെ കഥ തന്‍റെ ജീവിതകഥയാണെന്നും സിനിമ റിലീസ് ചെയ്താൽ അത് തനിക്കും കുടുംബത്തിനും അപമാനമുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചൻ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേൽ ആരോപിച്ചിരുന്നു. ഒടുവിൽ സെൻസർ ബോർഡിന്‍റെ നിർദ്ദേശപ്രകാരം കടുവാക്കുന്നിൽ കുറുവച്ചന്‍റെ പേർ കടുവാക്കുന്നേൽ കുര്യച്ചൻ എന്നാക്കി മാറ്റിയിരുന്നു.
Post a Comment
0 Comments