Type Here to Get Search Results !

Bottom Ad

യുഡിഎഫ് കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, അത്മാഭിനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.in): ചരിത്രത്തിലാദ്യമായി ദേശദ്രോഹ കുറ്റത്തിന് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും ആത്മാഭിമാനം ഉണ്ടെങ്കില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാതെ രാജിവെച്ചു ഒഴിയണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും, പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവണ്മെന്റ് കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ചു മാര്‍ച്ചില്‍ നൂറ് കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. യുഡിഎഫ് ചെയര്‍മാന്‍ സി. ടി അഹമ്മദ് അലി അധ്യക്ഷതവഹിച്ചു ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല,എ.കെ.എം അഷറഫ് എം.എല്‍.എ, ജെറ്റോ ജോസഫ്,ഹക്കീം കുന്നില്‍,എ അബ്ദുല്‍ റഹ്മാന്‍, ഹരീഷ് ബി നമ്പ്യാര്‍, കെ നീലകണ്ഠന്‍,എം.സി ഖമറുദ്ദീന്‍, പി.എ അഷ്‌റഫ് അലി, കലട്ര മാഹിന്‍ ഹാജി,അന്റെസ് ജോസഫ്, ഉമേഷന്‍, വി.കെ.പി ഹമീദ് അലി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ,കരുണാകരന്‍, എ.ജി.സി ബഷീര്‍, ശാന്തമ്മ ഫിലിപ്പ്, അഷറഫ് എടനീര്‍, എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad