ഉദുമ (www.evisionnews.in): ചെറുകിടവ്യാപാരികളുടെ നിലനിൽപ്പിനു തന്നെ ഭീഷ ണിയായ സർക്കാറുകളുടെ തെറ്റായ നയങ്ങളിൽ പ്രതി ഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്റ്ററേറ്റുകളിലേക്കും ജൂലൈ 27ന് വ്യാപാരികൾ പ്രതിഷേധ റാലിയും ധർണയും നടത്തുമെന്ന് വ്യാപാരി വ്യവ സായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡ ൻ്റും ജില്ലാ പ്രസിഡൻ്റുമായ കെ അഹമ്മദ് ഷെരീഫ് പറഞ്ഞു.ജില്ലാതല മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഒരു മാസം കൊണ്ട് 5000 അംഗങ്ങളെ ചേർക്കാനാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എവി ഹരിഹരസുതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ അശോകൻ പൊയിനാച്ചി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിഹാബ് ഉസ്മാൻ, ഹംസ പാലക്കി, ജില്ലാ സെക്രട്ടറിമാരായ കുഞ്ഞി രാമൻ ആകാശ്, ബാല കൃഷ്ണൻ പടന്ന, ഉദുമ യുണിറ്റ് സെക്രട്ടറി യൂസഫ് റൊമാൻസ്, ട്രഷറർ പി.കെ ജയൻ, വനിതാ വിംഗ് പ്രസിഡൻ്റ് ഉഷ മോഹനൻ, യൂത്ത് വിംഗ് ഭാരവാഹി വിജേഷ് കളനാട് സംസാരിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹിക ൾ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment
0 Comments