മുംബൈ (www.evisionnews.in): തിങ്കളാഴ്ച രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി കനത്ത മഴയില്‍ നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മഴയെ തുടര്‍ന്ന് നഗരത്തില്‍ ജലവിതരണം, വൈദ്യുതി എന്നിവ തടസപ്പെടാന്‍ സാധ്യതയുണ്ട്.
മുംബൈയുടെ പല താഴ്ന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. എസ്.വി റോഡ്, ലിങ്കിംഗ് റോഡ് ഭാഗത്തും അടക്കം വെള്ളം കയറി. മുട്ടോളം വെള്ളത്തിലാണ് റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നത്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ പുറത്തേക്കിറങ്ങരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments