Type Here to Get Search Results !

Bottom Ad

വിവാഹിതയാവുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി നിത്യ മേനോൻ

സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളുടെ ഏറ്റവും ദുർബലമായ ഇരകളിൽ ഒരാളാണ് സിനിമാ താരങ്ങൾ. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇല്ലാത്ത മരണവും വിവാഹവും ട്രെൻഡിംഗ് വിഷയങ്ങളായി മാറുന്നു. വിവാഹിതയാകാൻ പോകുന്നുവെന്നും വരൻ മലയാളത്തിലെ ഒരു നടനാണെന്നുമുള്ള ഗോസിപ്പുകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നടി നിത്യ മേനോൻ. ഇപ്പോൾ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിത്യ മേനോൻ. ആരോ വാര്‍ത്താ ദാരിദ്ര്യം കാരണം പടച്ചുവിട്ട വ്യാജവാര്‍ത്ത, അതേക്കുറിച്ച് അന്വേഷണമൊന്നും നടക്കാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്ന് നിത്യ മേനോന്‍ പറഞ്ഞു. താന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത് ഇത് ആദ്യമായല്ലെന്നും താരം പറഞ്ഞു. നിത്യയുടെ പ്രതികരണം ഫേസ്ബുക്ക് വീഡിയോയിലൂടെയാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad