(www.evisionnews.in) എകെജി സെന്റർ ആക്രമണം ഇ.പി ജയരാജിന്റെ തിരക്കഥയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസുകാരാണ് ആക്രമിച്ചത് എന്ന് ഇപി പറയുന്നതിന് ക്യാമറയിൽ ദൃശ്യങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഗുണ്ട ബന്ധമുള്ള ഇപി ജയരാജൻ ആസൂത്രണം ചെയ്താണ് എകെജി സെന്റർ ആക്രമിച്ചത്. സിപിഎമ്മിന് ഇതിൽ അറിവുണ്ടെന്ന് താൻ പറയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എകെജി സെന്ററുമായി പരിചയമില്ലത്തവർക്ക് ഇത്തരം ഒരു ആക്രമണം നടത്താനാകില്ല. ഇതിലൂടെ രാഹുലിന്റെ സന്ദർശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കോൺഗ്രസുകാർക്ക് ആക്രമണത്തിൽ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment
0 Comments