(www.evisionnews.in) അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ജോമോന്‍, അഖില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.
കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഷ്‌റഫ്, സുനില്‍, വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി എന്ന ഹസ്സന്‍, മാരി എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി എന്ന രംഗനാഥന്‍, തിരുവനന്തപുരം സ്വദേശി അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികള്‍ വനത്തിന്‍ ഉള്ളിലാണ് ഒളിച്ചിരിക്കുന്നതെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ തണ്ടര്‍ബോള്‍ട്ടിനെയും തിരച്ചിലിനായി രംഗത്തിറക്കിയിരുന്നു.
Post a Comment
0 Comments